Skip to main content

ശബരിമല തീര്‍ഥാടനം: മുഖ്യമന്ത്രിയുടെ അവലോകനയോഗം ഇന്ന് (ഒക്ടോബര്‍ 17)

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിന് മുഖ്യമന്ത്രി വി ഡി സതീശന്റെ അധ്യക്ഷതയില്‍ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്റെ സാന്നിധ്യത്തില്‍ ഇന്ന് (ഒക്ടോബര്‍ 17) രാവിലെ 10.30 ന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ വിവിധ വകുപ്പുകളുടെ അവലോകന, ഏകോപന യോഗം ചേരും. രാവിലെ ഒമ്പതിന് നിലയ്ക്കലിലെത്തുന്ന മുഖ്യമന്ത്രി തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ പരിശോധിക്കും. പമ്പയിലെ യോഗത്തിന് ശേഷം വൈകിട്ട് നാലിന് സന്നിധാനത്തെത്തി അദ്ദേഹം ക്രമീകരണങ്ങള്‍ വിലയിരുത്തും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date