Post Category
എം.എ.സി.ടി ഗവണ്മെന്റ് പ്ലീഡര്: 31വരെ അപേക്ഷിക്കാം
ജില്ലയിലെ മോട്ടോര് ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലുകളിലെ ഗവണ്മെന്റ് പ്ലീഡര് തസ്തികയില് നിയമനത്തിന് ഒക്ടോബര് 31 വരെ അപേക്ഷിക്കാം. അപേക്ഷയും ബയോഡേറ്റയും യോഗ്യത, പ്രവൃത്തിപരിചയം, ജനനത്തീയതി എന്നിവ തെളിയിക്കുന്ന രേഖകളും ജില്ലാ കളക്ടറുടെ കാര്യാലയം സ്യൂട്ട് സെക്ഷന്, കളക്ടറേറ്റ് കോട്ടയം എന്ന വിലാസത്തില് അയയ്ക്കണം.
ബയോഡേറ്റയില് എന് റോള്മെന്റ് നമ്പര്, ജനനത്തീയതി, പ്രവൃത്തിപരിചയം, ഫോണ് നമ്പര്, ഇമെയില്, പോലീസ് സ്റ്റേഷന് എന്നീ വിവരങ്ങള് ഉള്പ്പെടുത്തണം. എസ്.എസ്.എല്.സി, നിയമബിരുദം, എന് റോള്മെന്റ് എന്നിവയുടെ രേഖകള് സ്വയം സാക്ഷ്യപ്പെടുത്തണം.
date
- Log in to post comments