സ്മൈൽ പദ്ധതി- പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സ്ഥാപനങ്ങളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു
"ഭിക്ഷാടനം പൂർണ്ണമായും ഇല്ലാതാക്കുക" എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കുന്ന 'സ്മൈൽ' (സപ്പോർട്ട് ഫോർ മാർജിനലൈസ്ഡ് ഇൻഡിവിജ്വൽസ് ഫോർ ലൈവ്ലിഹുഡ് ആൻഡ് എന്റർപ്രൈസ്) പദ്ധതിയുടെ ഭാഗമായി, ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുടെ സമഗ്ര പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
തൃശ്ശൂർ ജില്ലയിൽ ഈ പദ്ധതിയുടെ ഫലപ്രദമായ നിർവഹണത്തിനായി, ബന്ധപ്പെട്ട സർക്കാർ നിർദ്ദേശങ്ങൾക്കും മാർഗനിർദ്ദേശങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങൾക്കും സന്നദ്ധസംഘടനകൾക്കും അപേക്ഷ സമർപ്പിക്കാം. സ്ഥാപനത്തിന്റെ പേര്, വിലാസം, ബന്ധപ്പെടേണ്ട വ്യക്തിയുടെ വിവരങ്ങൾ, സ്ഥാപനത്തിന്റെ പ്രവർത്തനമേഖല, പുനരധിവാസ പ്രവർത്തനങ്ങളിലെ പ്രവർത്തിപരിചയം എന്നിവ ഉൾപ്പെടുത്തിയുള്ള അപേക്ഷ ഒക്ടോബർ 31-നകം സബ് കളക്ടർ, തൃശ്ശൂർ എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. ഫോൺ: 0487 2360100.
- Log in to post comments