Post Category
നാഷണൽ ആയുഷ് മിഷൻ: ഫാർമസിസ്റ്റ് (ഹോമിയോപ്പതി) തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ 28-ന്
നാഷണൽ ആയുഷ് മിഷൻ, തൃശൂർ ജില്ലയിൽ ഒഴിവുള്ള ഫാർമസിസ്റ്റ് (ഹോമിയോപ്പതി) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. സിസിപി/ എൻസിപി അല്ലെങ്കിൽ തതുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസിൽ കവിയാൻ പാടില്ല. പ്രതിമാസ ശമ്പളം 14,700 രൂപയാണ്.
യോഗ്യത, പ്രായം, വിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഒക്ടോബർ 28-ന് രാവിലെ 10.30-ന് രാമവർമ ജില്ലാ ആയുർവേദ ആശുപത്രി ക്യാമ്പസിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. 20 പേരിൽ കൂടുതൽ ഉദ്യോഗാർത്ഥികളുള്ള പക്ഷം എഴുത്തുപരീക്ഷയും ഇന്റർവ്യൂവും അടിസ്ഥാനമാക്കിയായിരിക്കും നിയമനം. ഫോൺ: 0487 2939190.
date
- Log in to post comments