Skip to main content

ആഗോള കൈ കഴുകൽ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി

 

 

ആഗോള കൈ കഴുകൽ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാട്ടിക ഗവ. ഫിഷറീസ് ഹൈസ്കൂളിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ചില ഗിരി നിർവ്വഹിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. വിനു അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിൽഷോ ജോർജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സർവൈലൻസ് ഓഫീസർ ഇൻ ചാർജ്ജ് ഡോ. നിർമ്മൽ സ്വാഗതം ആശംസിക്കുകയും വാടാനപ്പള്ളി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. സുജ കെ.ടി. കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. 

 

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.എം. നൗഷാദ്, നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ. ഷൗക്കത്തലി, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷോല മഹേഷ്, നാട്ടിക ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബില പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അജ്മൽ ഷെരീഫ്, ഹസീന താജു, നാട്ടിക കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എം. അഭിന അബ്ദുള്ള വലപ്പാട് എഫ്.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. രാജേഷ് പി.ആർ., തളിക്കുളം എഫ്.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. ഹരികുമാർ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ മീഡിയ ഓഫീസർ ആൽജോ സി. ചെറിയാൻ, ടെക്നിക്കൽ അസിസ്റ്റൻ്റ് ഗ്രേഡ് 2 ഇൻ ചാർജ്ജ് ടി.പി. ഹനീഷ് കുമാർ, ഗവ. ഫിഷറീസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഷൈനി വി.വി., പി.ടി.എ. പ്രസിഡൻ്റ് മഹേഷ് എൻ.എം. എന്നിവർ സംസാരിച്ചു. 

 

കൈ കഴുകലുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസിന് ഡി.ആർ.പി. റെസിഡൻസ് ഡോ. സ്റ്റെഫി മറിയ ജോർജ്, ഡോ. അദ്രിക വി.ബി. എന്നിവർ നേതൃത്വം നൽകി. 

 

ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെയും ആരോഗ്യ പ്രവർത്തകരുടെയും ബോധവൽക്കരണ കലാപരിപാടികളും അരങ്ങേറി. ജില്ലാ ആരോഗ്യ വകുപ്പ്, വാടാനപ്പിള്ളി ബ്ലോക്ക് കുടുംബരോഗ്യകേന്ദ്രം, നാട്ടിക കുടുംബാരോഗ്യ കേന്ദ്രം, നാട്ടിക ഗവ. ഫിഷറീസ് ഹൈ സ്കൂൾ എന്നിവരുടെ സംയുക്തഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

date