Post Category
മറൈൻ സ്ട്രക്ചറൽ ഫിറ്റർ ആൻഡ് ഫാബ്രിക്കേറ്റർ കോഴ്സ്
അസാപ് കേരളയുടെ മറൈൻ സ്ട്രക്ചറൽ ഫിറ്റർ ആൻഡ് ഫാബ്രിക്കേറ്റർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ ഷീറ്റ് മെറ്റൽ, വെൽഡർ, ഫിറ്റർ എന്നീ ട്രേഡുകളിൽ വിജയിച്ചവർക്ക് അപേക്ഷിക്കാം. രണ്ടു മാസം ക്ലാസ് മുറിയിലെ പരിശീലനവും നാലു മാസം കൊച്ചിൻ ഷിപ്പ്യാർഡിലെ പ്രായോഗിക പരിശീലനവുമാണ് ലഭിക്കുക. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകൃത എൻ.സി.വി.ഇ.ടി സർട്ടിഫിക്കറ്റും കൊച്ചിൻ ഷിപ്പ്യാർഡിൽ തൊഴിൽ അവസരവും ലഭിക്കും.
താൽപ്പര്യമുള്ളവർക്ക് https://form.svhrt.com/6ac88879788fe1a7329986ad എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. ഫോൺ: 9495999682
date
- Log in to post comments