Skip to main content

പെരുമ്പടപ്പ് കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിട ശിലാസ്ഥാപനം നാളെ (ഒക്ടോബര്‍ 17)

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് 1.5 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നാളെ (ഒക്ടോബര്‍ 17) നടക്കും. രാവിലെ 10 ന് കുടുംബാരോഗ്യ കേന്ദ്രം അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. എം.പി. അബ്ദു സമദ് സമദാനി എം.പി. ശിലാസ്ഥാപനം നിര്‍വഹിക്കും.

പൊന്നാനി എം.എല്‍.എ. കെ.പി. നൗഷാദലി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വത്സലകുമാര്‍ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

date