Skip to main content

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ്

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്സ്. സെന്റർ  ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഒക്ടോബർ അവസാന വാരം ആരംഭിക്കുന്ന ഡാറ്റാ എൻട്രി & ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം)  കോഴ്‌സിന് എസ്.എസ്.എൽ.സി. പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി./ എസ്.ടി./ ഒ.ഇ.സി./ ഒ.ബി.സി.(എച്ച്) വിദ്യാർഥികൾക്ക് ഇ-ഗ്രാന്റ്‌സ് മുഖേന ഫീസിളവ് ആനുകൂല്യം ലഭിക്കും. ഒക്ടോബർ 27 വരെ www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0471-2560333, 9995005055.

പി.എൻ.എക്‌സ്. 4372/2026

date