Skip to main content

എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് 2026 നാളെ 

 

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് 2026 നാളെ(18) നടക്കും. അഡ്വ. കെ. ജയന്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി അശീര്‍വാദ് ലോണ്‍സില്‍ രാവിലെ 10.30ന് മുന്‍ കേന്ദ്രമന്ത്രി ദീപാ ദാസ്മുന്‍ഷി ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവന്‍ എം.പി, ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി, സിറ്റി പോലീസ് കമ്മീഷണര്‍ എ.പി. ഷൗക്കത്തലി തുടങ്ങിയവര്‍ പങ്കെടുക്കും.

വിവിധ സ്‌കൂളുകളില്‍ നിന്നായി ഏകദേശം 450 വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യും. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും എ പ്ലസ് ലഭിച്ച 30 ഓളം സ്‌കൂളുകളുടെ പ്രതിനിധികളെയും ചടങ്ങില്‍ ആദരിക്കും. പരിപാടിയുടെ ഭാഗമായി പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കറും മജീഷ്യനുമായ ഗോപിനാഥ് മുതുകാട് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പ്രചോദന സെഷന്‍ നയിക്കും. രാവിലെ 9.30നാണ് സെഷന്‍. വിദ്യാര്‍ഥികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുക, വ്യക്തമായ ലക്ഷ്യങ്ങള്‍ രൂപപ്പെടുത്താന്‍ പ്രചോദനം നല്‍കുക, പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാനുള്ള മനോഭാവം വളര്‍ത്തുക എന്നിവയാണ് സെഷന്റെ ലക്ഷ്യം.

date