Skip to main content

സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു

കേരള സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു. 2026 ഒക്ടോബർ 16-ലെ സർക്കാർ ഉത്തരവിന്റെയും കേരള ഗസറ്റ് വിജ്ഞാപനത്തിന്റെയും അടിസ്ഥാനത്തിൽ ഒൻപത് അംഗങ്ങളെയാണ് പുതിയ ബോർഡിലേക്ക് നാമനിർദേശം ചെയ്തിട്ടുള്ളത്. എം.സി. മായിൻ ഹാജിയാണ് പുതിയ ചെയർമാൻ. ബോർഡിന്റെ ഘടന നിയമാനുസൃതമാക്കുന്നതിനും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് പുനഃസംഘടന.

പുതിയ ബോർഡിൽ ഉൾപ്പെട്ട അംഗങ്ങൾ

1. എം.സി. മായിൻ ഹാജി - ചെയർമാൻ

2. കുറുക്കോളി മൊയ്തീൻ - നിയമസഭാംഗങ്ങളുടെ പ്രതിനിധി

3. സിറാസ് ഡി. കപാസി (ബോറ) - അംഗം

4. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി - അംഗം

5. സജ്‌ന ഫിറോസ് (ബ്ലോക്ക് പഞ്ചായത്ത് അംഗം) - അംഗം

6. ജസീം സബാഹ് സി. (ഗ്രാമപഞ്ചായത്ത് അംഗം) - അംഗം

7. എം.പി. മുസ്തഫൽ ഫൈസി - അംഗം

8. ഡോ. അബ്ദുൽ മജീദ് സ്വലാഹി - അംഗം

9. എ. മദീന ബീഗം - (എക്‌സ്-ഒഫീഷ്യോ), റവന്യൂ (എഫ്) വകുപ്പിലെ ജോയിന്റ് സെക്രട്ടറി

വഖഫ് സ്വത്തുക്കളുടെ സംരക്ഷണം, നിയമാനുസൃതമായ ഭരണനിർവഹണം, അർഹരായ ഗുണഭോക്താക്കളുടെ അവകാശസംരക്ഷണം, ബോർഡിന്റെ പ്രവർത്തനങ്ങളിലെ സുതാര്യത എന്നിവയ്ക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നത്.

പി.എൻ.എക്‌സ്. 4380/2026

date