Post Category
ഓപ്ഷൻ നൽകണം
2026-27 അധ്യയന വർഷത്തെ ബി.എസ്സി. നഴ്സിംഗ് കോഴ്സിന്റെയും പുതിയതായി ഉൾപ്പെടുത്തിയ അലൈഡ് ഹെൽത്ത് & കെയർ ഡിഗ്രി കോഴ്സുകളുടെയും പ്രവേശനത്തിനുള്ള ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 23ന് നടത്തും. www.lbscentre.kerala.gov.in ലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഒക്ടോബർ 22 ഉച്ചയ്ക്ക് 1 വരെ ഓൺലൈനായി പുതിയ കോഴ്സ്/ കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസ് അടച്ച് ഒക്ടോബർ 24 നകം അതത് കോളേജുകളിൽ പ്രവേശനം നേടണം. മുൻ അലോട്ട്മെന്റുകൾ വഴി പ്രവേശനം നേടിയവർക്ക് ഈ അലോട്ട്മെന്റിൽ പങ്കെടുക്കുന്നതിന് പുതിയ തീയതിയിലുള്ള NOC [നിരാക്ഷേപപത്രം] ആവശ്യമാണ്. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.
പി.എൻ.എക്സ്. 4390/2026
date
- Log in to post comments