Post Category
കുടുംബശ്രീ സരസ് മേള: സംഘാടകസമിതി രൂപീകരണ യോഗം 24 ന്
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേള ഡിസംബര്‍ 22 മുതല്‍ 31 വരെ മലപ്പുറം ജില്ലയിലെ വലിയപറമ്പില്‍ (തലപ്പാറയ്ക്ക് സമീപം) നടക്കും. മേളയുടെ സംഘാടകസമിതി രൂപീകരണ യോഗം ഒക്ടോബര്‍ 24 ന് രാവിലെ 10.30 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ അധ്യക്ഷതയില്‍ വലിയപറമ്പ് പുള്ളാട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേരും.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടുംബശ്രീ സംരംഭകരുടെ 250 ഉത്പന്ന സ്റ്റാളുകളും ഭക്ഷണശാലകളും ഉള്‍പ്പെടെ 300 ലധികം സ്റ്റാളുകള്‍ മേളയില്‍ സജ്ജീകരിക്കും. കൂടാതെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ വിവിധ കലാ-സാംസ്‌കാരിക പരിപാടികളും സെമിനാറുകളും ഉണ്ടായിരിക്കും.
date
- Log in to post comments