Post Category
കായിക പരിശീലക നിയമനം
താനൂര്‍ ഗവണ്‍മെന്റ് റീജിയണല്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഫിഷറീസ് വകുപ്പിന്റെ വിദ്യാതീരം പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നതിനായി കായിക പരിശീലകനെ നിയമിക്കുന്നു. ഫുട്‌ബോളില്‍ സംസ്ഥാന തലത്തില്‍ കഴിവ് തെളിയിച്ചവര്‍ക്കോ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കോച്ചുകള്‍ക്കോ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം ഒക്ടോബര്‍ 27 ന് രാവിലെ 11.30 ന് പൊന്നാനി ചന്തപ്പടിയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍- 0494-2666428.7
date
- Log in to post comments