Skip to main content

ഡയാലിസിസ് ടെക്‌നിഷ്യൻ നിയമനം: അഭിമുഖം ഒക്ടോബർ 27ന് 

എറണാകുളം ജനറൽ ആശുപത്രിയിൽ  ഡയാലിസിസ് ടെക്‌നിഷ്യൻ തസ്തികയിലേക്ക് താൽകാലിക നിയമനത്തിന് അഭിമുഖം നടത്തും. പ്ലസ് ടു (സയൻസ്) അല്ലെങ്കിൽ തത്തുല്യ യോഗ്യത അല്ലെങ്കിൽ ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ നടത്തുന്ന ഡയാലിസിസ് ടെക്നോളജി ഡിപ്ലോമ കോഴ്സ് അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഡയാലിസിസ് ടെക്നോളജി ബിരുദം. കേരള പാരാ മെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 27ന് രാവിലെ 11 മണിക്ക് നടത്തുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ എത്തിച്ചേരണം. ഫോൺ :0484-2386000.
 

date