Skip to main content

എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ: ഒക്ടോബർ 24 ന് 

എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെയും കോതമംഗലം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും നേതൃത്വത്തിൽ സ്വകാര്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിൽ തൊഴിൽ നേടുന്നതിനുള്ള ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ സംഘടിപ്പിക്കുന്നു. ഒക്ടോബർ 24ന്  രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ കുന്നത്തുനാട് ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലാണ് രജിസ്ട്രേഷൻ നടക്കുക.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും 300 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ് സ്കിൽ ട്രെയിനിങ്, കരിയർ കൗൺസലിങ്, എം.എസ്. ഓഫീസ് ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ പരിശീലനം, കമ്മ്യൂണിക്കേഷൻ സ്കിൽ ട്രെയിനിങ് എന്നിവ സൗജന്യമായി ലഭിക്കും. കൂടാതെ എംപ്ലോയബിലിറ്റി സെന്ററിൽ സംഘടിപ്പിക്കുന്ന ജോബ് ഡ്രൈവിൽ സൗജന്യമായി പങ്കെടുക്കാനും അവസരമുണ്ട്.

രജിസ്ട്രേഷനെത്തുന്ന ഉദ്യോഗാർത്ഥികൾക്ക് സാധുതയുള്ള ഇമെയിൽ ഐഡിയോ ഫോൺ നമ്പറോ ഉണ്ടായിരിക്കണം. ആധാർ കാർഡ്, വോട്ടർ ഐഡി, പാസ്‌പോർട്ട്, പാൻ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരിച്ചറിയൽ രേഖയായി കൊണ്ടുവരണം. ഫോൺ: 0484 2422452, 94469268836, 8848536856, 6282442046 .

date