Skip to main content

മൂവാറ്റുപുഴയാറിന്റെ ജലരാജാവായി മേൽപ്പാടം ചുണ്ടൻ 

 പിറവം ചാമ്പ്യൻസ് ബോട്ട്  ലീഗ് 2026 ന് സമാപനം 

 ഒഴുകിയെത്തുന്ന മൂവാറ്റുപുഴയാറിനെ എതിരേറ്റ് ഓളപ്പരപ്പിലെ ജലരാജാവായി മേൽപ്പാടം ചുണ്ടൻ ഒന്നാം സ്ഥാനം നേടി പിറവം ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ  കിരീടം കരസ്ഥമാക്കി. ആരോമ 1 ചുണ്ടൻ രണ്ടാം സ്ഥാനവും തുഴയെറിഞ്ഞ് നിലയുറപ്പിച്ചു.
 
 ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടൻ മൂന്നു മിനിറ്റ് 26 ദശാംശം 26  സെക്കൻസിൽ ഫിനിഷ് ചെയ്തപ്പോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആരോമ ബോട്ട് ക്ലബ്ബ് പറവൂർ കൊല്ലത്തിന്റെ ആരോമ 1 ചുണ്ടൻ  മൂന്നു മിനിറ്റ് 26 ദശാംശം  32  സെക്കൻസിലാണ് ഫിനിഷിംഗ് പോയിന്റിലെത്തിയത്.

 ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ പിറവം ചാമ്പ്യൻസ് ബോട്ട് ക്ലബ്ബിന്റെ ഗരുഡൻ ഒന്നാം സ്ഥാനവും കിംഗ്സ് ബോട്ട് ക്ലബ്ബിന്റെ സെന്റ് സെബാസ്റ്റ്യൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

 ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ നടന്ന ലൂസേഴ്സ് ഫൈനലിൽ പിറവം ആർ.കെ 
ടീമിന്റെ  താണിയൻ ഒന്നാം സ്ഥാനവും പിറവം ബോട്ട് ക്ലബ്ബിന്റെ പുത്തൻപറമ്പിൽ രണ്ടാം സ്ഥാനവും നേടിയെടുത്തു.

മുൻ മുഖ്യമന്ത്രിമാരായ  കെ. കരുണാകരൻ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, മുൻ മന്ത്രി ടി.എം. ജേക്കബ്, മുൻ പഞ്ചായത്ത് പ്രസിഡൻ്റ്  ഉമാദേവി അന്തർജനം എന്നിവരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള 
എവറോളിംഗ് ട്രോഫി ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിൽ വിജയികളായ   മേൽപ്പാടൻ ചുണ്ടൻ ടീം അംഗങ്ങൾക്ക് ഭക്ഷ്യ,സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ്  ജേക്കബ് കൈമാറി.

date