Post Category
മാമ്പ്രകുന്ന് എസ്.സി. നഗർ റോഡ് മന്ത്രി എ.പി. അനിൽകുമാർ നാടിന് സമർപ്പിച്ചു
തൂവ്വൂർ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച മാമ്പ്രകുന്ന് എസ്.സി. നഗർ റോഡ് നാടിന് സമർപ്പിച്ചു. അഡ്വ. ജെബി മേത്തർ എം.പിയുടെ ഫണ്ടിൽനിന്ന് ആറു ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. റോഡിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നിർവഹിച്ചു. റോഡ് നവീകരിച്ചതോടെ പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമായി.
ചടങ്ങിൽ തൂവ്വൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി. നിർമല, വാർഡ് അംഗങ്ങളായ റിൻഷ ബേബി, കെ.പി. ഗിരീഷ്, മുൻ അംഗങ്ങളായ മുനീർ നീലാഞ്ചേരി, ടി. സുജാത, കുട്ടിമാൻ മണ്ണൂർക്കര, ഹാരിസ് കുണ്ടിലാംപാടം, ടി.എച്ച്. ഹസ്സൻ, കെ.കെ. സുരേന്ദ്രൻ, തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments