Skip to main content

ഗവൺമെന്റ് പ്ലീഡർ തസ്തിക: അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണലുകളിലേക്ക് (എം.എ.സി.ടി.) ഗവൺമെന്റ് പ്ലീഡർമാരെ നിയമിക്കുന്നതിനായി അർഹരായ അഭിഭാഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 1978-ലെ കേരള ഗവൺമെന്റ് ലോ ഓഫീസേഴ്സ് ചട്ടങ്ങൾ പ്രകാരം തയ്യാറാക്കുന്ന പുതിയ പാനലിലേക്കാണ് നിയമനം. 60 വയസ്സിന് താഴെ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം.

 

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ജനനത്തീയതിയും ജാതിയും തെളിയിക്കുന്ന എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. കൂടാതെ ബാർ അസോസിയേഷൻ പ്രസിഡന്റ് അല്ലെങ്കിൽ സെക്രട്ടറിയുടെ പ്രവൃത്തിപരിചയ സാക്ഷ്യപത്രം (അസ്സൽ), കേരള ബാർ കൗൺസിൽ നൽകിയ സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസിന്റെ പകർപ്പ്, കൈകാര്യം ചെയ്ത കേസുകളുടെ വിവരങ്ങൾ അടങ്ങിയ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എന്നിവയും ഉൾപ്പെടുത്തണം.

താത്പര്യമുള്ള അഭിഭാഷകർ ആവശ്യമായ രേഖകൾ സഹിതം നവംബർ ഏഴിന് വൈകുന്നേരം അഞ്ചിനകം ജില്ലാ കളക്ടർക്ക് അപേക്ഷ നൽകണം. ഫോൺ-0483-2769584.

 

date