Skip to main content

അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

           കേന്ദ്ര കാലാവസ്ഥ വകുപ്പ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം  ജില്ലകളിൽ ഇന്ന് (ഒക്ടോബർ 21) ഓറഞ്ച് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെ (ഒക്ടോബർ 22) ഓറഞ്ച്  അലർട്ട് നൽകിയിട്ടുണ്ട്.

           ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6   എംഎം മുതൽ 204.4 എംഎം   വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ   എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

           ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്ക് ഇന്നും  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്ക് നാളെയും മഞ്ഞ അലർട്ടാണ് നൽകിയിരിക്കുന്നത്.

പി.എൻ.എക്‌സ്. 4397/202

date