മാക്കേക്കടവ്- നേരേകടവ് പാലം മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് (ഒക്ടോബർ 18) രാവിലെ 9ന് നാടിനു സമർപ്പിക്കും
വേമ്പനാട്ടു കായലിന്റെ ഇരു കരകളിലുമുള്ള ആളുകളുടെ ചിരകാല അഭിലാഷമായിരുന്ന, ആലപ്പുഴ-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്- നേരേകടവ് പാലം മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് (ഒക്ടോബർ 18ന്) നാടിനു സമർപ്പിക്കും. മാക്കേക്കടവിൽ രാവിലെ ഒൻപതിന് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ അധ്യക്ഷനാകും.
നിയമസഭ ഡപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ സ്വാഗതം ആശംസിക്കും. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം. ലിജു, എം പിമാരായ കെ.സി. വേണുഗോപാൽ, ഫ്രാൻസിസ് ജോർജ്ജ്, എം എൽ എമാരായ, കെ. ബിനിമോൻ നാട്ടകം സുരേഷ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി. നായർ, കോട്ടയം ജില്ലാ കളക്ടർ ചേതൻകുമാർ മീണ, മുൻ എം പി എ.എം. ആരിഫ്, മുൻ എം.എൽ.എമാരായ സി.കെ. ആശ, ബിജി ജോമോൾ, ബാബു പ്രസാദ് തുടങ്ങിയവർ വിശിഷ്ടാത്ഥികളാകും. ഇരു ജില്ലകളിലെയും വിവിധ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാർ,ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയകക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments