Post Category
മലിനീകരണ നിയന്ത്രണ ബോർഡിൽ അപ്രന്റീസ് ഒഴിവുകൾ
അസാപ് കേരള മുഖേന കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ, കെമിക്കൽ എഞ്ചിനീയറിങ് ബിരുദധാരികൾക്കാണ് അവസരം. എറണാകുളം, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലായി 10 ഒഴിവുകളുണ്ട്. പ്രതിമാസ സ്റ്റൈപ്പൻഡ് 10,000 രൂപ. ഒക്ടോബർ 27നകം careerlink.asapkerala.gov.in മുഖേന അപേക്ഷ സമർപ്പിക്കണം.
പി.എൻ.എക്സ്. 4402/2026
date
- Log in to post comments