Skip to main content

തിരുവിതാംകൂർ ദേവസ്വം ബോർഡ്: പ്രാക്ടിക്കൽ ടെസ്റ്റ് കം ഇന്റർവ്യൂ തീയതി പ്രസിദ്ധീകരിച്ചു

നാദസ്വരം കം വാച്ചർ, നാദസ്വരം കം വാച്ചർ എൻ.സി.എ എസ്.സി ഒക്ടോബർ 30, തകിൽ കം വാച്ചർ എൻ.സി.എ ഇ.ഡബ്ല്യു.എസ് നവംബർ രണ്ട്, പാർട്ട് ടൈം പഞ്ചവാദ്യം കം വാച്ചർ നവംബർ രണ്ട് മുതൽ അഞ്ച് വരെ കേരള ദേവസ്വം ബോർഡിൽ പ്രാക്ടിക്കൽ ടെസ്റ്റ് കം ഇന്റർവ്യൂ നടത്തും.

ഇന്റർവ്യൂ മെമ്മോ ഉദ്യോഗാർഥികളുടെ ദേവജാലിക പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സലും, പ്രാക്ടിക്കൽ ടെസ്റ്റ്-കം-ഇന്റർവ്യൂ മെമ്മോയും സഹിതം ഹാജരാകണം. എസ്എംഎസ് അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർഥികൾ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസുമായി ബന്ധപ്പെടണം. വെബ്‌സൈറ്റ്: www.kdrb.kerala.gov.in.

പി.എൻ.എക്‌സ്. 4404/2026

date