Post Category
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ സന്ദര്‍ശിച്ചു
വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ സജ്ജമാക്കിയ ഹെല്‍പ് ഡെസ്‌ക്കുകള്‍ മുഖ്യതിതെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. ഡി സജിത്ത് ബാബു സന്ദര്‍ശിച്ചു. ചവറ, കരുനാഗപ്പള്ളി, ഓച്ചിറ വില്ലേജുകളിലെ ഹെല്‍പ് ഡെസ്‌കുകളിലാണ് അദ്ദേഹം എത്തിയത്.
ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഫാത്തിമത് സുമയ്യ, കരുനാഗപ്പള്ളി തഹസില്‍ദാര്‍ സുനില്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. അതത് വില്ലേജുകളിലെയും താലൂക്കുകളിലെയും ഉദ്യോഗസ്ഥരുമായി അദ്ദേഹം ആശയവിനിമയം നടത്തി. ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന എം ബി എ വിദ്യാര്‍ഥികളുടെ സേവനം ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനത്തിന് പ്രയോജനപ്പെടുത്തിയതിനെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അഭിനന്ദിച്ചു.
date
- Log in to post comments