Skip to main content

പുരാവസ്തു വകുപ്പിൽ വാക് ഇൻ ഇന്റർവ്യു

           പുരാവസ്തു വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിലെ മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ദിവസവേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് ജീവനക്കാരെ നിയോഗിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ഏഴാം ക്ലാസ് പാസായവരും 18 വയസ്സ് പൂർത്തിയായ യോഗ്യതയുള്ള ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത, വയസ്സ്, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 28 രാവിലെ 10ന് തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വടക്കേനടയ്ക്ക് സമീപമുള്ള ശ്രീപാദം കൊട്ടാരത്തിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0471-2577465.

പി.എൻ.എക്‌സ്. 4417/2026

date