Skip to main content

അപേക്ഷ ക്ഷണിച്ചു

           തിരുവനന്തപുരം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് കേരള പ്രോജക്ടിലേക്ക് ട്രെയിനി സ്റ്റാഫ് തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

           ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ്/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയിൽ മൂന്ന് വർഷ ഡിപ്ലോമ/ ബിടെക് / എംടെക് /എംസിഎ. ഹാർഡ്‌വെയർ  ആൻഡ് നെറ്റ്‌വർക്കിങ് / ഹോസ്പിറ്റൽ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ ആൻഡ് ഇംപ്ലിമെന്റേഷൻ എന്നിവയിലെ പ്രവൃത്തിപരിചയം എന്നിവ അഭികാമ്യയോഗ്യതയാണ്. പ്രായപരിധി : 18 മുതൽ 35. അപേക്ഷകൾ സമർപ്പിക്കേണ്ട ഓൺലൈൻ ലിങ്ക്: https://forms.gle/d9wezVoWhJJSpr9G9. ഫോൺ:  9048022243.

പി.എൻ.എക്‌സ്. 4416/2026

date