Skip to main content

നവീകരിച്ച ശിശുക്ഷേമ സമിതി ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 23ന്

           സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 23 രാവിലെ 9.30ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ശിശുക്ഷേമ ഹാളിൽ നിർവഹിക്കും.  ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അധ്യക്ഷനാകും. തിരുവനന്തപുരം മേയർ വി.വി. രാജേഷ് മുഖ്യാതിഥിയായി പങ്കെടുക്കും. ശശി തരൂർ എം.പി., വി ജോയി എം.എൽ.എ, തിരുവനന്തപുരം നഗരസഭ അംഗങ്ങളായ ജി. വേണുഗോപാൽ, ആർ. ഹരികുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്‌സ്. 4411/2026

date