Post Category
സ്‌പോട്ട് അലോട്ട്‌മെന്റ് ഒക്‌ടോബർ 24 ന്
മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനു സ്‌പോട്ട് അലോട്ട്‌മെന്റ് ഒക്‌ടോബർ 24 ന് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ രാവിലെ 11 നുള്ളിൽ എൽ.ബി.എസിന്റെ ഏതെങ്കിലും ജില്ല ഫെസിലിറ്റേഷൻ സെന്ററുകളിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകൾ വഴി പ്രവേശനം നേടിയ അപേക്ഷകർ സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുത്ത് കോളേജ് മാറ്റം ലഭിക്കുന്നതിന് ഇപ്പോൾ പ്രവേശനം ലഭിച്ച കോളേജിൽ നിന്നും നിരാക്ഷേപത്രം ഹാജരാക്കണം. വിവരങ്ങൾക്ക്: 04712560361, 362, 363, 364, www.lbscentre.kerala.gov.in.
പി.എൻ.എക്‌സ്. 4425/2026
date
- Log in to post comments