Post Category
അനർഹമായ മുൻഗണനാ റേഷൻ കാർഡുകൾ സറണ്ടർ ചെയ്യാം
തിരുവനന്തപുരം ജില്ലയിൽ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള അനർഹമായ റേഷൻ കാർഡുകൾ സ്വമേധയാ സറണ്ടർ ചെയ്യുന്നതിന് ഡിസംബർ 9 വരെ സർക്കാർ സാവകാശം അനുവദിച്ചു. ജീവിതസാഹചര്യങ്ങളിലുണ്ടായ മാറ്റം മൂലം മുൻഗണനാ വിഭാഗത്തിൽ തുടരുന്നതിനുള്ള അർഹത നഷ്ടപ്പെട്ട കാർഡുടമകൾക്ക് പിഴയോ മറ്റ് ശിക്ഷാനടപടികളോ കൂടാതെ കാർഡുകൾ സറണ്ടർ ചെയ്യാം.
അർഹരായ ഗുണഭോക്താക്കൾക്ക് പൊതുവിതരണ സംവിധാനത്തിന്റെ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനും അനർഹർ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് ഒഴിവാക്കുന്നതിനുമാണ് സർക്കാർ ഈ അവസരം അനുവദിച്ചിട്ടുള്ളത്. മുൻഗണനാ വിഭാഗം റേഷൻ കാർഡിനുള്ള മാനദണ്ഡങ്ങൾ പാലിക്കാതെ കാർഡുകൾ കൈവശം വച്ച് ഉപയോഗിക്കുന്നവർ സർക്കാർ അനുവദിച്ച അവസരം പ്രയോജനപ്പെടുത്തി, അവ സ്വമേധയാ സറണ്ടർ ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
date
- Log in to post comments