എം. എസ്. എം. ഇ. ക്ലിനിക്ക് നാളെ
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വളർച്ചയും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന റാംപ് പദ്ധതിയുടെ ഭാഗമായി വടകര വ്യവസായ താലൂക്ക് ഓഫീസിന്റെ ആഭിമുഖ്യത്തിൽ എം. എസ്. എം. ഇ. ക്ലിനിക്ക് സംഘടിപ്പിക്കുന്നു.
നാളെ (ഒക്ടോബർ 24ന്) രാവിലെ 9.30ന് വടകര ഹോട്ടൽ ക്രിസ്റ്റൽ സ്യൂട്ടിൽ നടക്കുന്ന ക്ലിനിക്കിന്റെ ഉദ്ഘാടനം വടകര നഗരസഭ ചെയർമാൻ പി. കെ. ശശി നിർവഹിക്കും. നഗരസഭ വൈസ് ചെയർപേഴ്സൺ കെ. എം. ഷൈനി അധ്യക്ഷത വഹിക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ രഞ്ജിത്ത് ബാബു മുഖ്യപ്രഭാഷണം നടത്തും.
സംരംഭങ്ങളുടെ വികസനം, പ്രവർത്തനക്ഷമത വർധിപ്പിക്കൽ, വിപണന സാധ്യതകൾ പ്രയോജനപ്പെടുത്തൽ, സംരംഭകർ നേരിടുന്ന വിവിധ വെല്ലുവിളികൾ എന്നിവ ക്ലിനിക്കിൽ ചർച്ച ചെയ്യും. വ്യവസായ-വാണിജ്യ മേഖലയിലെ വിദഗ്ധർ വിവിധ വിഷയങ്ങളിൽ ക്ലാസുകളും മാർഗനിർദേശങ്ങളും നൽകും.
- Log in to post comments