യോഗ ഇൻസ്ട്രക്റ്റർ നിയമനം: വാക്ക് ഇൻ ഇന്റർവ്യൂ നവംബർ 3ന്
വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിൽ യോഗ ഇൻസ്ട്രക്റ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിഎൻവൈസ്, എം.എസ്സി(യോഗ), എംഫിൽ(യോഗ) അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് യോഗയിൽ ഒരു വർഷത്തിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത യൂണിവേഴ്സിറ്റി അല്ലെങ്കിൽ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാതെയുള്ള സർട്ടിഫിക്കറ്റ് കോഴ്സോ ഗവൺമെന്റ് അംഗീകൃത യോഗ സർട്ടിഫിക്കറ്റ് കോഴ്സോ പൂർത്തിയാക്കിയവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം.
പ്രതിമാസം 12,000 രൂപ വേതനം ലഭിക്കുന്ന തസ്തികയിലേക്ക് പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും. പരമാവധി 50 വയസാണ് പ്രായപരിധി. വയസ് തെളിയിക്കുന്ന രേഖ ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയും അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നവംബർ 3 രാവിലെ 10:30ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഓഫീസിന്റെ രണ്ടാം നിലയിലുള്ള കോൺഫറൻസ് ഹാളിൽ നേരിട്ട് ഹാജരാകണം.കൂടുതൽ വിവരങ്ങൾക്ക്: 0470 2605363
- Log in to post comments