Skip to main content

സംസ്ഥാന സ്കൂൾ കായികമേള:  ജില്ലയിൽ നിന്നുള്ള മുഴുവൻ മത്സരാർത്ഥികൾക്കും ജില്ലാ പഞ്ചായത്ത് ജേഴ്സി നൽകും

സംസ്ഥാന സ്കൂൾ കായികമേളയിൽ എറണാകുളം ജില്ലയിൽ നിന്ന് പങ്കെടുക്കുന്ന മുഴുവൻ മത്സരാർത്ഥികൾക്കും ജില്ലാ പഞ്ചായത്തിന്റെ വകയായി ജേഴ്സി നൽകും.

സംസ്ഥാന കായികമേളയോടനുബന്ധിച്ച് ജില്ലയിൽ എത്തിച്ചേർന്ന ചീഫ് മിനിസ്റ്റേഴ്സ് സ്വർണക്കപ്പിനുള്ള സ്വീകരണ വേളയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ജേഴ്സിയുടെ പ്രകാശനം നിർവഹിച്ചു. കാത്തലിക് സിറിയൻ ബാങ്കുമായി (CSB Bank) ചേർന്നാണ് ജില്ലാ പഞ്ചായത്ത് ജേഴ്സി സമ്മാനിക്കുന്നത്.

ജില്ലയുടെ കായിക അഭിമാനമായി മാറുന്ന വിദ്യാർത്ഥികൾക്ക് പ്രോത്സാഹനമാകാനാണ് ജില്ലാ പഞ്ചായത്തിന്റെ ഈ നടപടി എന്ന്  പ്രസിഡൻ്റ് കെ. ജി. രാധാകൃഷ്ണൻ പറഞ്ഞു.

date