Skip to main content

കുന്നത്തുനാട് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സൗജന്യ ഒറ്റത്തവണ രജിസ്ട്രേഷൻ

എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെയും കോതമംഗലം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വകാര്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനായി ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ സംഘടിപ്പിക്കുന്നു.  ഒക്ടോബർ 24 ശനിയാഴ്ച രാവിലെ 11:00 മുതൽ ഉച്ചയ്ക്ക് 03:30 വരെ കുന്നത്തുനാട് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വെച്ചാണ് രജിസ്ട്രേഷൻ നടക്കുന്നത്. 

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ മുൻപ് രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും 300 രൂപ രജിസ്ട്രേഷൻ ഫീസടച്ച് ഇതിൽ പങ്കാളികളാകാം. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ് സ്കിൽ ട്രെയിനിംഗ്, കരിയർ കൗൺസിലിംഗ്, കമ്പ്യൂട്ടർ ട്രെയിനിംഗ് (MS OFFICE), കമ്മ്യൂണിക്കേഷൻ സ്കിൽ ട്രെയിനിംഗ് എന്നിവ സൗജന്യമായി നൽകുന്നതാണ്.

 കൂടാതെ എംപ്ലോയബിലിറ്റി സെന്ററിൽ നടത്തുന്ന ജോബ് ഡ്രൈവുകളിൽ സൗജന്യമായി പങ്കെടുക്കാനും അവസരമുണ്ട്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ഇമെയിൽ ഐഡി, ഫോൺ നമ്പർ, ബയോഡാറ്റ എന്നിവയ്ക്കൊപ്പം ആധാർ കാർഡ്, വോട്ടർ ഐഡി, പാസ്പോർട്ട്, പാൻ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ പകർപ്പുമായി ഒക്ടോബർ 24-ന് രാവിലെ 11 മണിക്ക് കുന്നത്തുനാട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടെത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484-2422452, 94469268836, 8848536856, 6282442046 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

date