ചാവക്കാട് ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി
ചാവക്കാട് ഉപജില്ലാ കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന് എം.ആര്.ആര്.എം. സ്കൂളില്‍ തുടക്കം കുറിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രോത്സവം ചാവക്കാട് നഗരസഭാ ചെയര്മാന് എ.എച്ച്. അക്ബര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.ടി. ഷീബ അധ്യക്ഷത വഹിച്ചു.
ചാവക്കാട് നഗരസഭയിലെ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്, പി. യതീന്ദ്ര ദാസ്, വിദ്യാഭ്യാസ-കലാ-കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.പി. രഞ്ജിത് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി.
ചാവക്കാട് ഉപജില്ലയിലെ നൂറോളം സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ശാസ്ത്രോത്സവത്തില്‍ പങ്കെടുത്തു. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐ.ടി., പ്രവൃത്തിപരിചയം എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത് വര്‍ക്ക് എക്സ്പീരിയന്‍സ് ഐടി വിഭാഗങ്ങളാണ് ചാവക്കാട് സ്കൂളില്‍ മത്സരങ്ങള്‍ നടക്കുന്നത് ബാക്കി വിഭാഗങ്ങള്‍ മമ്മിയൂര്‍ ലിറ്റില്‍ ഫ്ലവര്‍ സ്കൂളിലും നടക്കുന്നു. ആദ്യ ദിവസം ക്ലേ മോഡലിങ്, ശില്പനിര്മാണം, മെറ്റല്‍ കാര്‍വിങ്, ബഡിങ് തുടങ്ങിയ ഇനങ്ങളിലാണ് വിദ്യാര്‍ഥികള്‍ മത്സരിച്ചത്. ഇന്ന് (ശനി) 9.30 ന് എല്‍.പി, യു.പി, എച്ച് എസ്.എസ് വിഭാഗങ്ങളിലെ സയന്‍സ് മത്സരങ്ങള്‍ തുടങ്ങും.
- Log in to post comments