Skip to main content

ചെലവ് കുറഞ്ഞ ചേരുവകളില്‍ രുചിയുടെ വിസ്മയം തീര്‍ത്ത് ലിയ ഫാത്തിമ

 

 

ചെലവേറിയ ചേരുവകള്‍ ഇല്ലാതെ തന്നെ രുചികരമായ പാചകം സാധ്യമാണെന്ന് തെളിയിച്ച് കൊച്ചുമിടുക്കി ലിയ ഫാത്തിമ. കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന സാധനങ്ങള്‍ ഉപയോഗിച്ച് പാചകം ചെയ്യണമെന്ന നിര്‍ദ്ദേശത്തെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ചാണ് ഐ.സി.എ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ലിയ പാചകമത്സരത്തില്‍ ശ്രദ്ധേയയായത്.

 

പാചകത്തിലെ പുതുമയും ചേരുവകളുടെ പ്രായോഗികമായ ഉപയോഗവുംകൊണ്ട് മത്സരത്തില്‍ ശ്രദ്ധ നേടിയ ലിയ പച്ചക്കറികള്‍ക്കും ജ്യൂസ് വിഭവങ്ങള്‍ക്കും പാചകത്തില്‍ പ്രാധാന്യം നല്‍കി. സാധാരണയായി ലഭിക്കുന്ന ചേരുവകളും ചെലവ് കുറഞ്ഞ സാധനങ്ങളും പ്രയോജനപ്പെടുത്തി പോഷകസമൃദ്ധവും ആകര്‍ഷകവുമായ വിഭവങ്ങള്‍ തയ്യാറാക്കാമെന്ന ആശയമാണ് ലിയയുടെ പാചകത്തെ വേറിട്ടതാക്കിയത്.

date