Skip to main content

ആയുർവേദ ഡിപ്ലോമ: രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

2026-27 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി, ഡിപ്ലോമ ഇൻ ആയുർവേദ തെറാപ്പി കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രക്രിയയുടെ ഭാഗമായുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈൻ ആയി ഒക്ടോബർ  28 നകം നിർദിഷ്ട ടോക്കൺ ഫീസ് ഒടുക്കണം. അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് ഒടുക്കിയവർ വെബ്സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത അലോട്ട്‌മെന്റ് മെമ്മോയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബർ  28, വൈകുന്നേരം 5 മണിക്കകം  അതത് കോളേജുകളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം. വിവരങ്ങൾക്ക്: 0471-2324396, 2560327, 2560361, 2560362.

പി.എൻ.എക്‌സ്. 4457/2026

date