Skip to main content

*സാമൂഹിക സുരക്ഷ പദ്ധതി ജില്ലാതല ഉദ്ഘാടനം *

ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ സാചുറേഷന്‍ ക്യാമ്പയിന്റെ ഭാഗമായി ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സാമൂഹിക സുരക്ഷ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ നിര്‍വഹിച്ചു. സാമൂഹിക സുരക്ഷാ പദ്ധതികളില്‍ അംഗങ്ങളല്ലാത്തവരെ പദ്ധതിയുടെ ഭാഗമാക്കി അനുബന്ധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു അധ്യക്ഷയായ യോഗത്തില്‍ ലീഡ് ബാങ്ക് മാനേജര്‍ വിനീഷ് ബാബു, ജനപ്രതിനിധികള്‍, ബാങ്ക് പ്രതിനിധികള്‍, സി.ഡി.എസ്ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date