Skip to main content

സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) എൻഡ്യൂറൻസ് ടെസ്റ്റ്: ഒക്ടോബർ 27, 28 ന്

 

കോഴിക്കോട് ജില്ലയിൽ കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിലെ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി)( ജനറൽ തസ്തികമാറ്റം, വിവിധ എൻ.സി.എ. കൾ) (കാറ്റഗറി നമ്പർ 564/2025, 565/2025, 340/2025, 341/2025) തസ്തികകളുടെ എൻഡ്യൂറൻസ് ടെസ്റ്റ് ഒക്ടോബർ 27, 28 ദിവസങ്ങളിൽ രാവിലെ അഞ്ച് മുതൽ കോഴിക്കോട് ബീച്ച് റോഡിൽ വെള്ളയിൽ ഭാഗം മുതൽ ഭട്ട് റോഡ് ജംഗ്ഷൻ വരെയുള്ള ഭാഗത്ത്‌ നടക്കും. 

ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് പി. എസ്. സി. യുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്,മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നിന്റെ അസ്സൽ എന്നിവയുമായി രാവിലെ അഞ്ചിന് കോഴിക്കോട് ബീച്ച് റോഡിൽ ഭട്ട് റോഡ് ജംഗ്ഷനിലുള്ള പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്. വൈകിയെത്തുന്ന ഉദ്യോഗാർത്ഥികളെ ടെസ്റ്റിന് പങ്കെടുപ്പിക്കുന്നതല്ലെന്ന് കെ. പി. എസ്. സി. ജില്ലാ ഓഫീസർ അറിയിച്ചു.

date