അവകാശികളില്ലാത്ത 611 വാഹനങ്ങൾ ലേലം ചെയ്യുന്നു
സിറ്റി പോലീസ് യൂണിറ്റിന് കീഴിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്ന അവകാശികളില്ലാത്ത 611 വാഹനങ്ങൾ ഓൺലൈനായി ലേലം ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. നിലവിൽ അന്വേഷണത്തിലോ കോടതി വിചാരണയിലോ പരിഗണനയിലോ ഇല്ലാത്ത വിവിധ തരത്തിലുള്ള വാഹനങ്ങളാണ് ഇ-ലേലത്തിലൂടെ വിൽപ്പന നടത്തുന്നത്.
പൊതുമേഖലാ സ്ഥാപനമായ എം.എസ്.ടി.സി ലിമിറ്റഡിന്റെ (MSTC Ltd.) www.mstcecommerce.com എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒക്ടോബർ 31രാവിലെ 11 മുതൽ വൈകീട്ട് 4 വരെയാണ് ഇ-ലേലം നടക്കുക.
ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ എം.എസ്.ടി.സി ലിമിറ്റഡിന്റെ വെബ്സൈറ്റിൽ 'Buyer' ആയി രജിസ്റ്റർ ചെയ്യണം. ലേലത്തിനുള്ള വാഹനങ്ങൾ നേരിട്ട് കാണാനായി ലേല തീയതിക്ക് മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ (SHO) അനുമതിയോടെ വാഹനങ്ങൾ പരിശോധിക്കാവുന്നതാണ്.
- Log in to post comments