Skip to main content

രക്തദാന-നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

മലപ്പുറം ഗവ. ടീച്ചർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും എം.വി.ആർ. കാൻസർ സെന്ററിന്റെയും അൽ നാസ് കണ്ണാശുപത്രിയുടെയും സഹകരണത്തോടെ ‘ജീവ സ്പർശം’ എന്ന പേരിൽ രക്തദാന-നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. മലപ്പുറം നഗരസഭാ വാർഡ് കൗൺസിലർ കെ. യമുന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ പി.ജെ. റോജൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ കെ. മുജീബ്, പി. വഹിദ, എം. ഹസനുദ്ദീൻ, പി. ഉമ, കൃഷ്ണപ്രിയ, രാജേഷ് മാടമ്പത്ത്, മിഖായേൽ, മറ്റ് അധ്യാപകർ, വിദ്യാർഥികൾ, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ ജീവനക്കാർ, ഓട്ടോറിക്ഷാ തൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയവര്‍ പങ്കെടുത്തു.

date