Skip to main content

ക്ഷീരവികസന വകുപ്പ് പദ്ധതികള്‍ക്ക് അപേക്ഷിക്കാം

ക്ഷീരവികസന വകുപ്പിന്റെ 2026-27 സാമ്പത്തിക വർഷത്തെ വിവിധ പദ്ധതികൾക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. നവംബർ ഏഴുവരെ ക്ഷീരവികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം.മിൽക്ക് ഷെഡ് വികസനം, ഡയറി ഫാമുകളുടെ ശുചിത്വം മെച്ചപ്പെടുത്തൽ, ഫാമുകളുടെ ആധുനികവൽക്കരണം, യന്ത്രവൽക്കരണം എന്നിവയ്ക്കുള്ള പദ്ധതികൾക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കയർ, കശുവണ്ടി, മത്സ്യബന്ധന മേഖലകളിൽ പ്രവർത്തിക്കുന്നവർക്കായുള്ള പ്രത്യേക പുനരധിവാസ പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. 20, 10, 5, 2, 1 പശു യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതികൾക്കും യുവജനങ്ങൾക്കായി 10 പശുക്കളെ ഉൾപ്പെടുത്തിയുള്ള സ്മാർട്ട് ഡയറി ഫാം പദ്ധതിക്കും അപേക്ഷിക്കാം. കൂടാതെ മിൽക്കിങ് മെഷീൻ വാങ്ങുന്നതിനും തൊഴുത്ത് നിർമാണത്തിനുമുള്ള ധനസഹായത്തിനും അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടാം.

date