Post Category
തപാൽ അദാലത്ത് നവംബർ നാലിന്
മഞ്ചേരി പോസ്റ്റൽ ഡിവിഷനു കീഴിലുള്ള പോസ്റ്റ് ഓഫീസ് സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനുള്ള തപാൽ അദാലത്ത് നവംബർ നാലിന് രാവിലെ 11-ന് മഞ്ചേരി പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ നടക്കും. പരാതികൾ 'ഡിവിഷണൽ ഡാക് അദാലത്ത് നവംബർ 2026' എന്ന് രേഖപ്പെടുത്തി ഒക്ടോബർ 30-നകം പോസ്റ്റൽ സൂപ്രണ്ട്, മഞ്ചേരി ഡിവിഷൻ, മഞ്ചേരി-676121 എന്ന വിലാസത്തിലോ domanjeri.kl@indiapost.gov.in എന്ന ഇ-മെയിലിലോ അയക്കണം. മുൻ അദാലത്തുകളിൽ പരിഗണിച്ചവ വീണ്ടും പരിഗണിക്കില്ല. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് മുൻകൂട്ടി അറിയിച്ചാൽ വീഡിയോ കോൺഫറൻസിങ് വഴിയും അദാലത്തിൽ പങ്കെടുക്കാവുന്നതാണ്.
date
- Log in to post comments