Post Category
ഗവേഷണ പങ്കാളിത്തം: എഞ്ചിനീയറിങ് കോളേജുകളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു
വൈദ്യുതി മേഖലയിലെ വെല്ലുവിളികൾക്ക് നൂതന പരിഹാരങ്ങൾ കണ്ടെത്തുന്നതിന് കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ എഞ്ചിനീയറിങ് കോളേജുകളിൽ നിന്ന് ഗവേഷണ പങ്കാളിത്തത്തിനുള്ള താത്പര്യപത്രം ക്ഷണിച്ചു. പുനരുപയോഗ ഊർജ്ജം, നിർമ്മിത ബുദ്ധി, ഊർജ്ജ സംഭരണം തുടങ്ങിയ മേഖലകളിലെ ഗവേഷണമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
രണ്ടു ഘട്ടങ്ങളിലായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നത്. താത്പര്യമുള്ള സ്ഥാപനങ്ങൾ https://eoi.kserc.sbs/ എന്ന ലിങ്ക് വഴി നവംബർ ആറിന് വൈകിട്ട് അഞ്ചുമണിക്ക് മുൻപായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് www.erckerala.org ല്‍ ലഭിക്കും.
date
- Log in to post comments