Skip to main content

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തവനൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ റൈഹാൻ കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ ഹോമിയോ-ആയുർവേദ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. വിവിധ ആരോഗ്യസേവനങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നതിന്റെ ഭാഗമായി മദിരശ്ശേരി എച്ച്.ഐ.എം. മദ്രസയിൽ നടന്ന ക്യാമ്പ് തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.വി. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി. സുനിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. മുസ്തഫ ക്യാമ്പിന് നേതൃത്വം നൽകി. വാർഡ് അംഗം അഷ്‌റഫ്‌ അമ്മായത്ത്, ഗ്രാമപഞ്ചായത്ത് സീനിയർ ക്ലർക്ക് പി. സുരേന്ദ്രൻ, ഡോ. ഫാത്തിമ തെസ്നി (ആയുർവേദം), ഹോമിയോ വിഭാഗം ഡോക്ടർമാരായ ഡോ. വിദ്യ, ഡോ. ജസീന, ഡോ. സാംസൻ തുടങ്ങിയവർ സംസാരിച്ചു.

date