Skip to main content

ഡയാലിസിസ് ടെക്നീഷ്യൻ നിയമനം

നിലമ്പൂർ ഗവ. ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് വിഭാഗത്തിലേക്ക് ഡയാലിസിസ് ടെക്നീഷ്യൻമാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ് യോഗ്യതയുള്ളവരും കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരുമായിരിക്കണം അപേക്ഷകർ. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.   എഴുതി തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യതയും പ്രായോഗിക പരിജ്ഞാനവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഫോട്ടോ സഹിതമുള്ള ബയോഡാറ്റ എന്നിവ ഒക്ടോബർ 31-ന് വൈകിട്ട് അഞ്ചുമണിക്ക് മുൻപായി ആശുപത്രി കാര്യാലയത്തിൽ സമർപ്പിക്കണം. ഫോൺ: 04931 220351.

date