Post Category
ജോബ് ഫെയർ 29-ന്
മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഒക്ടോബർ 29-ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. എംപ്ലോയബിലിറ്റി സെന്ററിൽ മുൻപ് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. രജിസ്റ്റർ ചെയ്യാത്തവർക്ക് 300 രൂപ അടച്ച് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബയോഡേറ്റയുടെ ആറ് പകർപ്പുകൾ എന്നിവ സഹിതം അന്നേദിവസം രാവിലെ 10-ന് മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തണം. വിവരങ്ങൾക്ക്: 0483 2734737, 8078428570.
date
- Log in to post comments