Skip to main content

അപേക്ഷ ക്ഷണിച്ചു

മുഴുവന്‍സമയ പ്രൊഫഷണല്‍/ടെക്നിക്കല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ഇടുക്കി ജില്ലയിലെ വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കള്‍, ഭാര്യ എന്നിവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അമാല്‍ഗമേറ്റഡ് ഫണ്ട് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നു. സര്‍വീസ് പ്ലസ് (https://serviceonline.gov.in/kerala) പ്ലാറ്റ്‌ഫോം വഴി നവംബര്‍ 25 നകം ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം.  അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട്, അപ്ലോഡ് ചെയ്തിട്ടുള്ള അനുബന്ധ രേഖകള്‍ എന്നിവ നവംബര്‍ 28ന് മുന്‍പായി ജില്ലാ സൈനികക്ഷേമ ഓഫീസില്‍ എത്തിക്കണം. മുന്‍പ് രണ്ട് തവണ ഈ സ്‌കോളര്‍ഷിപ്പ് ലഭിച്ചവരും മറ്റ് ഫീസ് ഇളവോ സ്‌കോളര്‍ഷിപ്പോ ലഭിക്കുന്നവരും അര്‍ഹരല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04862-222904.
 

date