Post Category
അയ്യങ്കാളി ഉന്നതി റോഡ് നവീകരണത്തിന് ഏഴ് ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി
തച്ചനാട്ടുകര ബ്ലോക്ക് ഡിവിഷനിലെ അയ്യങ്കാളി ഉന്നതി (53-കരിമ്പന) റോഡ് നവീകരണത്തിന് ഏഴ് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാം ഘട്ട വികസന ഫണ്ടായാണ് തുക വകയിരുത്തിയത്.
അമ്പതിമൂന്നിനെ പാലോടുമായി ബന്ധിപ്പിക്കുന്ന ഏഴ് കിലോമീറ്റർ നീളമുള്ള ഈ റോഡ് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ പാറമ്മൽ, മണലുപുറം, പാലോട് വാർഡുകളിലൂടെയാണ് കടന്നുപോകുന്നത്. നവീകരണം പൂർത്തിയാകുന്നതോടെ പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെ ഇരുനൂറിലധികം കുടുംബങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമാകും.
date
- Log in to post comments