സിവിൽ സർവീസ് ഫീസ് റീ ഇംബേഴ്‌സ്മെന്റ് സ്‌കോളർഷിപ്പ്
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ റിസർച്ച് പൊന്നാനി, യൂണിവേഴ്‌സിറ്റികളുടെ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പഠിക്കുന്ന അർഹരായ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികളിൽനിന്നും (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) ന്യൂനപക്ഷ ക്ഷേമ വകുപ്പ് സിവിൽ സർവീസ് ഫീസ്- റീ ഇംമ്പേഴ്‌സ്‌മെന്റ് സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.
2026-27 സാമ്പത്തിക വർഷം - സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർഥികൾക്ക് പരിശീലനത്തിന് ചെലവാകുന്ന കോഴ്‌സ് ഫീസും (പരമാവധി 20,000 രൂപ), ഹോസ്റ്റൽ ഫീസും (പരമാവധി 10,000 രൂപ) തിരികെ ലഭിക്കുന്ന പദ്ധതിയാണിത്.
വിദ്യാർഥി പഠിക്കുന്ന സ്ഥാപനം നേരിട്ടു നടത്തുന്ന ഹോസ്റ്റലുകളിലും സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ നിന്ന് പഠിക്കുന്നവർക്കും ഹോസ്റ്റൽ സ്‌റ്റൈപ്പന്റിന് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം എട്ടുലക്ഷം രൂപയിൽ കവിയരുത്. ബി.പി.എൽ. വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്ക് മുൻഗണന.
ww.mwdscholarship.kerala.gov.in ലൂടെ നവംബർ 30വരെ അപേക്ഷിക്കാം. രേഖകൾ അപ്‌ലോഡ് ചെയ്ത് പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സ്ഥാപന മേധാവിയ്ക്ക് സമർപ്പിക്കണം. വിവരങ്ങൾക്ക്: 0471-2300523, 0471-2300524.
പി.എൻ.എക്‌സ്. 4490/2026
- Log in to post comments