Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കൊല്ലം മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐ യില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡില്‍  ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് അഭിമുഖം നടത്തും.  ലാറ്റിന്‍ കാത്തലിക്ക്/ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിലുള്ളവര്‍ക്ക് പങ്കെടുക്കാം. യോഗ്യത കൊമേഴ്സ്/ഹോട്ടല്‍ മാനേജ്‌മെന്റ്/കാറ്ററിങ് ടെക്നോളജിയില്‍ യു ജി സി അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബി.വോക്/ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്മെന്റ്/കാറ്ററിങ് ടെക്നോളജി/കൊമേഴ്‌സ്യല്‍ പ്രാക്ടീസില്‍  രണ്ട് വര്‍ഷത്തില്‍ കുറയാത്ത ഡിപ്ലോമ/ഡി ജി ടിയില്‍ നിന്ന് ബന്ധപ്പെട്ട മേഖലയിലെ അഡ്വാന്‍സ്ഡ് ഡിപ്ലോമയും(വൊക്കേഷണല്‍) ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിലുളള എന്‍ ടി സി/എന്‍ എ സി യും ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും. താത്പര്യമുള്ളവര്‍  യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം ഒക്ടോബര്‍ 26ന് രാവിലെ 11.30 ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍:  0474-2793714.
 

 

date