Post Category
സൗജന്യ ഹ്രസ്വകാല നൈപുണ്യ പരിശീലനം
ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പ്രകാരം കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ്(കെയ്‌സ്) വിവിധ മേഖലകളില്‍ സൗജന്യ ഹ്രസ്വകാല നൈപുണ്യ പരിശീലനം നല്‍കുന്നു. 18 വ്യത്യസ്ത പരിശീലനങ്ങളിലായി ഓരോന്നിലും 30 പേര്‍ക്ക് വീതം പരിശീലനം നല്‍കും. തിരഞ്ഞെടുക്കപ്പെടുന്നവരുടെ ഫീസ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും താമസവും ഭക്ഷണവും സൗജന്യമാണ്. അവസാന തീയതി നവംബര്‍ 20. വിവരങ്ങള്‍ക്ക് ഫോണ്‍: 8078980000.
date
- Log in to post comments